അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും

Months after unprecedented dissent, Sonia Gandhi chairs meeting of top Congress leaders

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഇന്ന് ഡല്‍ഹിയില്‍ അഞ്ച് മണിക്കൂറാണ് പാര്‍ട്ടി ഉന്നതല യോഗം നടന്നത്. സംഘടനയില്‍ വലിയ രീതിയിലുള്ള അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ഹൈക്കമാൻഡ് നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തു.

സംഘടനാ പ്രശ്‌നങ്ങളും കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയും യോഗത്തില്‍ ചര്‍ച്ചയായി. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക യോഗം പങ്കുവെച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തണം എന്ന ആവശ്യം നേതാക്കള്‍ മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം ഇതിനോട് വിയോജിച്ചു. അധ്യക്ഷസ്ഥാനം ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ളയാൾ ഏറ്റെടുക്കട്ടെ എന്ന നിലപാടാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്.  എന്നാല്‍ സോണിയ ഗാന്ധി തല്‍ക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗം എത്തുകയായിരുന്നു. 

content highlights: Months after unprecedented dissent, Sonia Gandhi chairs meeting of top Congress leaders