ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫെറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവ്.
ഫാറൂഖ് താമസിക്കുന്ന ഗുപ്കര്‍ റോഡിലെ വീട് ഉള്‍പ്പെടെ വസ്തുവകകള്‍ കണ്ടുകെട്ടാനാണ് ഇഡി ഉത്തരവിട്ടിരിക്കുന്നത്. കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.
കണ്ടുകെട്ടിയവയില്‍ ഗുപ്കര്‍ റോഡിലെ ഫാറൂഖിന്റെ വസതി, തംഗ്മാര്ഗിലെ കതിപോര, സുഞ്വാനിലെ ഭതിണ്ടി, ജമ്മു എന്നിവിടങ്ങളിലെ വീട്, ശ്രീനഗറിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തെ വാണിജ്യ കെട്ടിടങ്ങള്‍, ജമ്മുകശ്മീരിലെ നാല് ഇടങ്ങളില്‍ ഫാറൂഖിന്റെ പേരിലുള്ള ഭൂമി എന്നിവയാണുള്ളത്.
Content Highlight: JKCA money laundering case: ED orders attachment of Farooq house, properties