തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടുനിന്നു; ശോഭ സുരേന്ദ്രൻ ഉൾപെടെയുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കെ സുരേന്ദ്രൻ

K Surendran take disciplinary action against bjp leaders

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ട് നിന്ന ശോഭ സുരേന്ദ്രൻ ഉൾപെടെയുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന ഘചകത്തിലെ പുനസംഘടനയിൽ പ്രതിഷേധിച്ച് ശോഭ സുരേന്ദ്രൻ അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിരുന്നില്ല. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന പിഎം വേലായുധൻ, ജെആർ പദ്മകുമാർ അടക്കമുള്ള നേതാക്കളും പ്രചരണത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

ചിലരെല്ലാം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് വിട്ടു നിന്നുവെന്നും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് 25 പഞ്ചായത്തുകളിൽ യുഡിഎഫ്, എൽഡിഎഫ് ഒത്തുകളി നടന്നിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. കലാപ കൊടി ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് സുരേന്ദ്രൻ നൽകുന്നത്.

അതേസമയം തങ്ങളെ അവഗണിക്കുന്നു എന്ന പരാതി പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്നും ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടിപ്പിൽ ഇരു വിഭാഗങ്ങളും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിക്കാത്തതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകുന്നുവെന്നാണ് സൂചന. എന്നാൽ ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി നടത്തിയതെന്നാണ് കെ സുരേന്ദ്രൻ അവകാശപെടുന്നത്.

Content Highlights; K Surendran take disciplinary action against bjp leaders