ഫൈസറിന്റെ കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം വാർത്താ സമ്മേളനം നടത്തുന്നതിനിടെ ബോധരഹിതയായി. യുഎസിലെ ടെന്നസിലുള്ള ചട്ടനൂഗ ആശുപത്രിയിലെ ടിഫാനി ഡോവർ എന്ന നഴ്സാണ് കുഴഞ്ഞു വീണത്.
‘എന്റെ എല്ലാ സഹ പ്രവര്‍ത്തകര്‍ക്കും, വാക്‌സിന്‍ ലഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഞങ്ങള്‍ കോവിഡ് യൂണിറ്റിലാണ്, അതിനാല്‍, നിങ്ങള്‍ക്കറിയാമോ, എന്റെ ടീമിന് ആദ്യ അവസരങ്ങള്‍ ലഭിക്കും’. വാക്സിനെടുത്തതിന് ഷേഷം ഇത്രയും പറഞ്ഞ ടിഫാനി പെട്ടെന്ന് തന്നെ തനിക്ക് തലവേദന അനുഭവപെടുന്നുവെന്നും ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ട് ബോധ രഹിതയായുകകയായിരുന്നു.
എന്നാൽ അതേസമയം തനിക്ക് വേദന അനുഭവപെടുമ്പോൾ പെട്ടെന്ന് തന്നെ തളർന്നു പോകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ടിഫാനി വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘അത് പെട്ടെന്ന് എന്നെ ബാധിച്ചു, ഒരു വേദന വരുന്നതായി എനിക്ക് അനുഭവപ്പെട്ടു. എനിക്ക് അല്‍പ്പം വ്യത്യസ്തത തോന്നി, പക്ഷേ ഇപ്പോള്‍ എനിക്ക് സുഖം തോന്നുന്നു, എന്റെ കൈയിലെ വേദന ഇല്ലാതായി’ ടിഫാനി പറഞ്ഞു.
എന്നാൽ വാക്സിൻ സ്വീകരിക്കുന്ന മിക്കവാറും ആളുകളും ഇത്തരത്തിൽ ബോധരഹിതരാകുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ്പ് പ്രക്രിയയുമായി ബന്ധപെട്ട വേദനയോ ഉത്കണ്ഠയോ ആഈകാം ഇതിന് കാരണമെന്നാണ് യു എസ് സെന്റർ ഫോർ ഡസീസ് കൺട്രോൾ ആൻഡ് പ്രിവിഷൻ വ്യക്തമാക്കുന്നത്.
Content Highlights; US nurse faints after getting Pfizer coronavirus vaccine shot