തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പരിശോധന നിർബന്ധം

massive covid test conduct today and tomorrow in kerala

തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കുന്നു. എറണാകുളം ജില്ലയിടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെയാണ് ചുമതലയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരോടും പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. ചുമതലയിലുണ്ടായിരുന്ന ജീവനക്കാരുടെ പട്ടിക റിട്ടേണിങ് ഓഫീസർമാർ ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറണം. ഇവർക്കെല്ലാം സർക്കാർ ചിലവിലാകും പരിശോധന. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്ന പല നേതാക്കളും രോഗ ബാധിതരായതോടെ സമ്പർക്കത്തിൽ വന്നവരും വോട്ടർമാരും അടക്കം ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Content Highlights; covid test for election duty officers in Kerala