പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ ഇലക്ഷന് കമീഷണര്‍ സുനിൽ അറോറ വ്യക്തമാക്കി. രാജ്യത്ത് ഇടക്കിടെ മാസങ്ങള്‍ ഇടവിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന മന്ത്രിയുടെ വാദം. കഴിഞ്ഞ മാസമാണ് ഒരൊറ്റ വോട്ടര്‍ പട്ടിക, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി പങ്കുവെച്ചത്.
നിയമത്തിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് സാധ്യമാകും എന്നാണ് സുനില്‍ അറോറ വ്യക്തമാക്കുന്നത്. നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്. 2018 ൽ നിയമ കമ്മീഷനും ഇക്കാര്യം ശുപാർശ ചെയ്തിരുന്നെങ്കിലും പ്രതിപക്ഷം ഈ ആശയത്തോട് യോജിച്ചിരുന്നില്ല. മാത്രവുമല്ല വിശാലമായ ജനാധിപത്യത്തെ പരിമിതപെടുത്തുന്നതാണ് ഈ തീരുമാനം എന്നാണ് പ്രതിപക്ഷം അഭിപ്രായപെടുന്നത്.
Content Highlights; election commission ready for one nation one election