പ്രധാനമന്ത്രി മുന്നോട്ടു വെച്ച ‘ഒരു​ രാജ്യം, ഒരു തെരഞ്ഞെടുപ്പ്​’ എന്ന ആശയം നടപ്പാക്കാൻ തയ്യാറെന്ന് ഇലക്ഷന്‍ കമീഷണര്‍

election commission ready for one nation one election

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ‘ഒരു​ രാജ്യം, ഒരു തെരഞ്ഞെടുപ്പ്​’ എന്ന ആശയം നടപ്പാക്കാൻ തയ്യാറാണെന്ന്​ മുഖ്യ ഇലക്ഷന്‍ കമീഷണര്‍ സുനിൽ അറോറ വ്യക്തമാക്കി. രാജ്യത്ത്​ ഇടക്കിടെ മാസങ്ങള്‍ ഇടവിട്ട് തെ​രഞ്ഞെടുപ്പ്​ നടത്തുന്നത്​ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന മന്ത്രിയുടെ വാദം. കഴിഞ്ഞ മാസമാണ് ഒരൊറ്റ വോട്ടര്‍ പട്ടിക, ഒരു രാജ്യം ഒരു തെ​രഞ്ഞെടുപ്പ്​ എന്ന ആശയം ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി പങ്കുവെച്ചത്.

നിയമത്തിലെ ഭേദഗതികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പ് സാധ്യമാകും എന്നാണ് സുനില്‍ അറോറ വ്യക്തമാക്കുന്നത്. നിയമസഭകളിലേക്കും ലോക്​സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ്​ നടത്തുക എന്നതാണ്​ ഇതുകൊണ്ട്​ ലക്ഷ്യം വെക്കുന്നത്​. 2018 ൽ നിയമ കമ്മീഷനും ഇക്കാര്യം ശുപാർശ ചെയ്തിരുന്നെങ്കിലും പ്രതിപക്ഷം ഈ ആശയത്തോട് യോജിച്ചിരുന്നില്ല. മാത്രവുമല്ല വിശാലമായ ജനാധിപത്യത്തെ പരിമിതപെടുത്തുന്നതാണ് ഈ തീരുമാനം എന്നാണ് പ്രതിപക്ഷം അഭിപ്രായപെടുന്നത്.

Content Highlights; election commission ready for one nation one election