ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്സിന് അടുത്ത ആഴ്ച കേന്ദ്രം അനുമതി കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഫൈസര്‍, കൊവാക്‌സിന്‍ എന്നീ പ്രതിരോധ വാക്‌സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു.
വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഫൈസര്‍, കൊവാക്‌സിന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് ഡിസിജിഐ ആവശ്യപ്പെട്ടെങ്കിലും കമ്പനികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടും ഇന്ത്യയില്‍ ഇതേവരെ വിതരണം ആരംഭിക്കാത്തതിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,950 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 333പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,00,99,066 ആയി.
Content Highlight: Center may give permission to Oxford Covid vaccine by next week