പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൊവിഡ്

Ramesh Chennithala

പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലക്ക്​ കോവിഡ് സ്ഥിരീകരിച്ചു​. ചെന്നിത്തലയുടെ ഭാര്യക്കും മകനും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ അദ്ദേഹം ക്വാറന്‍റീനിലായിരുന്നു. അദ്ദേ​​ഹത്തിന് നിലവിൽ രോ​ഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.

Content Highlights; Ramesh Chennithala test covid positive