‘അവകാശങ്ങൾക്ക് വേണ്ടി രാജ്യത്തെ കർഷകർക്ക് പ്രതിഷേധിക്കേണ്ടി വരുന്നത് തീർത്തും നിർഭാഗ്യകരം’; ശരദ് പവാർ

Sharath Pawar about farmers protest

അവകാശങ്ങൾക്ക് വേണ്ടി രാജ്യത്തെ കർഷകർക്ക് പ്രതിഷേധിക്കേണ്ടി വരുന്നത് തീർത്തും നിർഭാഗ്യകകരമാണെന്ന് നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി ദേശീയ വക്താവ് ശരത് പവാർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ നവംബർ 26 മുതൽ കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്നത്.

“രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ മുഖ്യ ഘടകമായ കർഷകരെ ബഹുമാനിക്കുക എന്നത് അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. നിർഭാഗ്യവശാൽ കർഷകർക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിഷേധിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ദേശീയ കർഷക ദിനമായ ഇന്ന് മുഴുവൻ കർഷകർക്കും നീതി ലഭ്യമാകട്ടെ എന്ന് ഞാൻ ആശംസിക്കുകയാണ്.” ശരത് പവാർ ട്വിറ്ററിൽ കുറിച്ചു.

Content Highlights; Sharath Pawar about farmers protest