മലപ്പുറം ഭാരതപ്പുഴയിലെ മണൽപ്പരപ്പിൽ നടക്കാനിറങ്ങിയ വയോധികൻ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചു. കുറ്റിപ്പുറം എടച്ചലം നിലംപതിക്കു സമീപത്തെ വളക്കേകളത്തിൽ ശങ്കരൻ( 65) ആണു മരിച്ചത്. ഇന്നലെ വെെകിട്ടോടെയാണ് സംഭവം.
സമീപത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്ന യുവാക്കളാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ ശങ്കരനെ കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൻ്റെ പലഭാഗങ്ങളും കടിച്ചുകീറിയ നിലയിലായിരുന്നു.
ഉടന്‍ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പേ ശങ്കരന് മരിച്ചു. ഭാരതപ്പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
content highlights: Stray dogs kill Man in Malappuram