ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്ന് രാഹുൽ ഗാന്ധി

Rahul Gandhi against center

ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നടക്കുന്ന കർഷക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും കേന്ദ്ര സർക്കാരിനെയും എതിരെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. ‘ഇന്ത്യയിൽ നിലവിൽ ജനാധിപത്യം നിലവിലില്ല. അങ്ങനെ ആരെങ്കിലും കരുതുന്നെങ്കിൽ അത് നിങ്ങളുടെ സങ്കൽപ്പം മാത്രമാണ്. മാത്രമല്ല പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞു.

ഉറ്റ മിത്രങ്ങളായ മുതലാളിമാർക്ക് വേണ്ടി പണം ശേഖരിക്കുകയാണ് പ്രധാനമന്ത്രി. തനിക്കെതിരെ നില കൊള്ളുന്നവരെ അത് കർഷകരോ തൊഴിലാളികളോ അത് മോഹൻ ഭാഗവത് തന്നെ ആയാലും ഭീകരരായി മാദ്ര കുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതിനായി രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപെട്ടെത്തിയ കോൺഗ്രസ് പ്രവർത്തകരുടെ സംഘത്തിന് നേതൃത്വം നൽകുകയായിരുന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ രാഷ്ട്രപതി ഭവനിലേക്കുള്ള രാഹുൽ നേതൃത്വം നൽകുന്ന മാർച്ചിന് അനുമതി നിഷേധിക്കപെട്ടിരുന്നു.

Content Highlights; Rahul Gandhi against center