പ്രശ്ന പരിഹാരത്തിന് തയ്യാർ; കർഷക സംഘടനകൾക്ക് കത്തയച്ച് സർക്കാർ

the central government sent a letter to protesting farmers for discussion

വിവാദമായ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾക്ക് കത്തയച്ച് സർക്കാർ. പ്രശ്ന പരിഹാരത്തിന് ചർച്ച വേണമെന്ന് സർക്കാർ കത്തിൽ വ്യക്തമാക്കി. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും സർക്കാർ പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ ഇന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ കത്തയച്ചിരിക്കുന്നത്.

തുറന്ന മനസ്സോടെ എങ്കിൽ മാത്രം സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ ചർച്ചയെ കുറിച്ച് സർക്കാർ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾക്ക് നേരത്തെ തന്നെ വ്യക്തമാ മറുപടി സർക്കാരിന് നൽകിയിട്ടുണ്ടെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

Content Highlights; the central government sent a letter to protesting farmers for discussion