കർഷക സമരത്തിൽ പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. നിലവിൽ കേന്ദ്ര സർക്കാർ പരിഷ്കരിച്ച കർഷക നിയമം അടുത്ത ഒന്നോ രണ്ടോ വർഷം വർഷം നടപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. പുതിയ നിയമം കർഷകർക്ക് തിരിച്ചടിയാണെങ്കിൽ നിയമം മാറ്റാമെന്നും കേന്ദ്രം നിലപാടെടുത്തിട്ടുണ്ട്.
എന്നാൽ സമരം ശക്തമാക്കണമെന്ന ആവശ്യം കർഷക സംഘടനകളിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന കർഷക സംഘടന യോഗത്തിൽ ഈ ആവശ്യം ഉന്നയിക്കപെട്ടിരുന്നു. അതിർത്തിയിൽ തുടരുന്ന സമരം അവസാനിപ്പിച്ച് ദില്ലിയിലേക്ക് തള്ളിക്കയറണമെന്ന് ഒരു വിഭാഗം യോഗത്തിൽ ആവശ്യപെട്ടിരുന്നു.
Content Highlights; center presents some solution before farmers who protesting