ഏറ്റവും വലിയ സാമ്പത്തികശക്തിയാകാൻ ചെെന; 8 വര്‍ഷത്തിനുള്ളിൽ യു.എസിനെ മറികടക്കുമെന്ന് റിപ്പോർട്ട്

China to leapfrog the US as the world's biggest economy by 2028: Report

2028 ഓടെ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കൊവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം. നേരത്തെ വിലയിരുത്തിയതിനേക്കാൾ  അഞ്ച് വര്‍ഷം മുമ്പ് തന്നെ ചൈന ആ നേട്ടം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 

കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക പോരാട്ടമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊവിഡും സാമ്പത്തികമാന്ദ്യവും മൂലം അമേരിക്കക്കുണ്ടായ തിരിച്ചടി ചൈനയ്ക്കനുകൂലമായി വന്നു. 2021-25-ല്‍ 5.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. അതേസമയം, 2021-ല്‍ അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ വലിയ തിരിച്ചടി നേരിടും. 2022-നും 24-നുമിടയില്‍ 1.9 ശതമാനമാണ് യു.എസ്സിന്റെ സാമ്പത്തിക വളര്‍ച്ച  പ്രതീക്ഷിക്കുന്നത്. അതിനു ശേഷം 1.6% ആയി കുറയാനാണ് സാധ്യത. ഡോളര്‍ അടിസ്ഥാനമാക്കിയാല്‍ ജപ്പാന്‍ തന്നെയാകും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി.

content highlights: China to leapfrog the US as the world’s biggest economy by 2028: Report