സൌദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു

crown prince Mohammed bin Salman receives the first dose of covid vaccine

സൌദി കിരീടവകാശി മുഹമ്മദ് ബിൻ മൽമാൻ രാജകുമാരന് കൊവിഡ് വാക്സിൻ നൽകി. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ചു കൊണ്ടാണ് കിരീടവകാശി ആദ്യ ഡോസ് സ്വീകരിച്ചത്. രാജ്യത്തെ പൌരന്മാർക്കും പ്രവാസികൾക്കും വാക്സിൻ എത്തിക്കാൻ കിരീടവകാശി നടത്തുന്ന ശ്രമങഅങൾ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൌഫീഖ് അൽ റബീഅ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് സൌദി അറേബ്യയിൽ വളരെ കുറവായിരുന്നു. ഒമ്പത് പേരാണ് ഇന്നലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരണപെട്ടത്. 207 പേരാണ് രോഗമുക്തി നേടിയത്. 178 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 361903 ഉം രോഗമുക്തരുടെ എണ്ണം 352815 ഉം ആയി. മരണസംഖ്യ 6168 ആയി ഉയർന്നു.

Content Highlights; crown prince Mohammed bin Salman receives the first dose of covid vaccine