രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
‘കാര്‍ഷിക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീരാണ്. രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് ആണ് രാജ്യത്ത് എറ്റവും അധികം കര്‍ഷകരുടെ ഭൂമി കൈയേറിയവരില്‍ ഒരാള്‍ എന്നും’ സ്മൃതി ഇറാനി പറഞ്ഞു. അതേസമയം കർഷക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരം 31-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Content highlights; Smriti Irani against Rahul Gandhi