കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം മുപ്പത്തി മൂന്നാം ദിവസത്തിലേക്ക് കടന്നു. കർഷക സംഘടനകളുമായുള്ള ചർച്ചയിൽ കേന്ദ്രം സ്വീകരിക്കുന്ന അന്തിമ തീരുമാനം ഇന്നറിയാം. നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളിൽ ചർച്ചയ്ക്ക് എതിർപ്പില്ലെന്നാണ് കൃഷി മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കമുള്ള നടപടി ക്രമം അടക്കം നാവ് വിഷയങ്ങൾ അജൻഡയിൽ ഉൾപെടുത്തിയാൽ മാത്രമേ ചർച്ച മുന്നോട്ട് പോവുകയുള്ളു എന്ന് കർഷക സംഘടനകൾ അറിയിച്ചു. അതേസമയം രാജസ്ഥാനിൽ ഇന്ന് മുതൽ ബുധനാഴ്ച വരെ കോൺഗ്രസ് കർഷക യോഗങ്ങൾ സംഘടിപ്പിക്കും.
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്തിനിടെ അതിർത്തിയിൽ മുദ്രവാക്യം മുഴക്കിയും പാത്രം കൊട്ടിയും നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു.
Content Highlights; farmers protest against farmers law