2022 ൽ അക്ഷയ് കുമാറിന്റ പ്രതിഫലം 135 കോടിയായി ഉയർത്തുമെന്ന് റിപ്പോർട്ട്

Akshay Kumar Hikes his remuneration to 135 crores Bollywood Cinema

2022 ൽ നടൻ അക്ഷയ് കുമാറിന്റെ പ്രതിഫലം 135 കോടിയായി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമാ താരമാണ് അക്ഷയ് കുമാർ. 100 കോടിയാണ് ഒരു സിനിമക്കായി ഈടാക്കുന്നത്. ലോക്ഡൌണിൽ സിനിമാ മേഖല കടുത്ത പ്രതിസന്ധികൾ നേരിട്ടിരുന്നിട്ടും അക്ഷയ് കുമാർ തന്റെ പ്രതിഫലം കുറച്ചിരുന്നില്ല.

അക്ഷയ് കുമാറിനെ നായകനാക്കി സിനിമയെടുക്കാൻ നിർമാതാക്കൾ മത്സരിക്കുന്നതാണ് അതിന് കാരണം. അക്ഷയ് കുമാറിനെ വെച്ച് സിനിമയെടുത്താൽ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ്. സമീപ കാലത്തൊന്നും തന്നെ അക്ഷയ് കുമാറിന്റെ ചിത്രങ്ങളൊന്നും തന്നെ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. അദ്ധേഹത്തിന്റെ ചിത്രങ്ങളുടെ സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകൾ ഏകദേശം 90 കോടി രൂപക്കാണ് വിറ്റു പോകുന്നത്.

Content Highlights; Akshay Kumar Hikes his remuneration to 135 crores Bollywood Cinema