പൂനെ: ഒരു മാസം പിന്നിടുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകനായ അന്ന ഹസാരെ കുത്തിയിരിപ്പ് സമരം തുടങ്ങുന്നു. ജനുവരി ആദ്യ വാരത്തില്‍ ഡല്‍ഹിയില്‍ തന്നെയാണ് ഹസാരെയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുന്നത്. ഡിസംബര്‍ 28ന് മഹാരാഷ്ട്ര അഹമ്മദ് നഗര്‍ ജില്ലയിലെ റലെഗാന്‍ സിദ്ദിയില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അന്നാ ഹസാരെ സമരം തുടങ്ങാന്‍ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്.
എംഎസ് സ്വാമിനാഥന്‍ ശുപാര്‍ശകള്‍ നടപ്പാക്കി കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടില്ലെങ്കില്‍ താന്‍ നിരാഹാരസമരത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ച് അന്നാ ഹസാരെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ക്ക് ഡിസംബര്‍ 15ന് കത്തയച്ചിരുന്നു. സ്വാമിനാഥന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് കത്തില്‍ ഹസാരെ ചൂണ്ടിക്കാട്ടി.
അതേസമയം ജനുവരിയിലെന്നല്ലാതെ കൃത്യം തിയ്യതി രേഖപ്പെടുത്തിയിട്ടില്ല.
Content Highlight: Anna Hazare threatens to launch protest if farmers’ demands not met by Centre