ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് സര്‍ക്കാരുകള്‍ക്ക് തലവേദനയാകുന്നു. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ പിന്‍പറ്റി അക്രമ സംഭവങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പഞ്ചാബില്‍ 1500 ഓളം മൊബൈല്‍ ടവറുകള്‍ തകര്‍ത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് പലയിടത്തും സര്‍വീസുകള്‍ തടസപ്പെട്ടു.
മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ എന്ന ആരോപണങ്ങള്‍ ഉയരുന്നതാണ് കര്‍ഷകരുടെ പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1600 ടവറുകള്‍ തകര്‍ത്തെന്നാണ് ടവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അസോസിയേഷന്‍ ആരോപിക്കുന്നത്.
Content Highlight: Farmers Protest Continues