പാലായില്‍ മാണി സി കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ.ജോസഫ്

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. എന്‍സിപി ആയി തന്നെ പാലായില്‍ നിന്ന് മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. അതിന് വേണ്ടി പാല സീറ്റ് ജോസഫ് വിഭാഗം എന്‍സിപിയ്ക്ക് വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കുമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണമെന്നും പിജെ ജോസഫ് വിശദീകരിച്ചു. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യുഡിഎഫ് ഭരണം പിടിച്ചു. ജോസ് കെ മാണിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പിജെ ജോസഫ് പറഞ്ഞു.

അതേസമയം മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പിജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ പറഞ്ഞു. പാലാ സീറ്റ് എന്‍ സി പിയുടേത് തന്നെയാണ്, പിജെ ജോസഫിന്റെ പ്രസ്താവനെയെപ്പറ്റി അറിയില്ലെന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്.

Content Highlight: P J Joseph about Mani C Kappan