കൊവിഡ് വാക്സിൻ സ്വീകരിച്ച് കമലാ ഹാരിസ്

Kamala Haris receives a covid vaccine

അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. വാഷിംങ്ടൺ ഡിസിയിലെ യുണൈറ്റഡ് മെഡിക്കൽ സെന്ററിൽ വെച്ചാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. ആഫ്രിക്കൻ അമേരിക്കൻ വംശജർ ഏറെ താമസിക്കുന്ന മേഖലയാണ് യുണൈറ്റഡ് മെഡിക്കൽ സെന്റർ.

ജനങ്ങളിൽ വാക്സിൻ എടുക്കേണ്ടതിന്റെ അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി നിയുക്ത വൈശ് പ്രസിഡന്റെ വാക്സിൻ സ്വീകരിക്കുന്നത് ലൈവായി സംപ്രക്ഷണം ചെയ്തത്. അമേരിക്കൻ കമ്പനി മോഡേണ നിർമ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്.

ജനുവരി 20 നാണ് കമല അമേരിക്കയുടെ ആദ്യത്തെ ബ്ലാക്ക് ഇന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് കമല ഹാരിസ്.

Content Highlights; Kamala Haris receives a covid vaccine