കർഷക സമരം 37-ാം ദിവസത്തിലേക്ക്; നിയമ പിൻവലിക്കാതെ പിന്നോട്ടില്ലെന്നുറച്ച് കർഷകർ, സർക്കാരിന് കത്ത് നൽകി

farmers protest

വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം ഇന്ന് 37-ാം ദിവസവും തുടരുകയാണ്. നിയമ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ. ബദൽ നിർദ്ദേശം നൽകണമെന്ന സർക്കാരിന്റെ ആവശ്യം കർഷക സംഘടനകൾ തള്ളി. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത അഞ്ചാമത്തെ യോഗത്തിലും തീരുമാനമായില്ല.

എന്നാൽ അതേസമയം കർഷക സംഘടനകൾ മുന്നോട്ടു വെച്ച വൈദ്യുതി നിയന്ത്രണ വില്ല് പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ധാക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുമുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ചകൾ ജനുവരി 4 ന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.

Content Highlights; farmers protest against farm law enters 37th day today