പുതുവത്സര ആശംസയിലും കർഷകരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

farmers protest; rahul gandhi tractor rally today

പുതുവർഷ ആശംസയിലും രാജ്യതലസ്ഥാനത്ത് പോരാടുന്ന കർഷകരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. നമ്മളിൽ നിന്ന് വിട്ടു പിരിഞ്ഞവരെ ഓർത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

അന്തസ്സോടെയും ആത്മാഭിമാനത്തോടേയും പോരാടുന്ന കർഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ്. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി പുതുവത്സര ആശംസകൾ നേർന്നത്. 

Content Highlights; Rahul Gandhi new year wish