സംസ്ഥാനത്ത് നാല് ജില്ലകളിൽ വാക്സിൻ ഡ്രൈ റൺ നടത്താൻ തീരുമാനം

vaccine distribution dry run in Kerala

സംസ്ഥാനത്ത് നാല് ജില്ലകളിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്താൻ തീരുമാനം. തിരുവനന്തപുരം, വയനാട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക. രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിലാണ് ഡ്രൈ റൺ നടത്താനാണ് സർക്കാർ നിർദ്ദേശമെന്നും അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റേതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ നടന്ന വാക്സിൻ ഡ്രൈ റണ്ണിന്റെ പ്രക്രിയ സുഗമമായി മുന്നോട്ടു പോയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വാക്സിന് പൊതു ഉപയോഗാനുമതി നൽകുന്നതിന് മുന്നോടിയയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടക്കുന്നത്. നിലവിൽ നിശ്ചയിച്ച വാക്സിൻ വിതരണ രീതിയിലെ പാകപ്പിഴകൾ കണ്ടെത്താനാണ് ഡ്രൈ റൺ നടത്തുന്നത്. സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സംഭരണത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Content Highlights; vaccine distribution dry run in Kerala