വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ജനുവരി 26 നുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ തലസ്ഥാനത്ത് റിപ്പബ്ലിക് ദിന പരേഡിന് പിന്നാലെ കിസാൻ പരേഡ് എന്ന പേരിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷക സംഘടന മുന്നറിയിപ്പ് നൽകി. രാജ്പഥിൽ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് സമാപിച്ചതിന് ശേഷം ട്രാക്ടറുകളും മറ്റ് വാഹനങ്ങളുമായി കിസാൻ പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻപാൽ സിങ് വ്യക്തമാക്കി.
ഇനിയുള്ള ചർച്ചയിലും കേന്ദ്രം വഴങ്ങിയില്ലെങ്കിൽ സമരത്തിന്റെ സ്വഭാവം കൂടുതൽ തീവ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. അതിന്റെ മുന്നോടിയായി ബുധനാഴ്ച കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിൽ ആയിരത്തിലധികം ട്രാക്ടറുകൾ അണിനിരത്തി റാലി നടത്തുന്നതായിരിക്കും. അന്നേ ദിവസം തന്നെ ജയ്പൂർ ദേശീയ പാതയിൽ ആയിരത്തിലേറെ ട്രാക്ടറുകൾ അണിനിരത്തി റാലി നടത്തും. അന്നേ ദിവസം തന്നെ ജയ്പൂർ ദേശീയപാതയിൽ രണ്ടാഴ്ചയിലേറെയായി ഉപരോധം നടത്തുന്ന കർഷകർ പോലീസ് തടസ്സം ഭേദിച്ച് ഡൽഹിയിലേക്ക് മാർച്ച് ചെയ്ത് നീങ്ങും.
Content Highlights; farmers Kisan parade