ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ച വനിതാ ഡോക്ടർക്ക് പാർശ്വ ഫലങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും ത്വക്കിൽ തിണർപ്പും ചൊറിച്ചിലും അനുഭവപെട്ടതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എൻസെഫലോമയോലൈറ്റിസ് ആണ് ഡോക്ടർക്കെന്നാണ് വിദഗ്ദരുടെ പ്രഥാമിക നിഗമനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പാർശ്വ ഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്സിക്കൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടർക്ക് മുൻപ് അലർജിയുള്ളതായും വാക്സിൻ സ്വീകരിച്ച മറ്റാർക്കും പാർശ്വ ഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിഷയവുമായി ബന്ധപെട്ട് ഫൈസറോ ബയോൺടെകോ ഇതുവരെ പ്രതിച്ചിട്ടില്ല. ഡിസംബർ 24 നാണ് മെക്സികോയിൽ വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.
Content Highlights; Mexican doctor hospitalized after receiving Pfizer covid vaccine