ഫൈസര്‍-ബയോണ്‍ടെക് നിര്‍മിച്ച കൊവിഡ് വാക്സിന് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി. കൊവിഡ് വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്സിന് സംഘടന അടിയന്തരമായി സാധുത നല്‍കിയത്. ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന ആദ്യ വാക്സിനാണ് ഫെെസർ.
ലോകത്ത് എല്ലായിടത്തും എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ കൊവിഡ് വാക്സിന് വിതരണം ചെയ്യാൻ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ലോകാരോഗ്യ സംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു. വാക്സിന് സാധുത നല്കാന് സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് പാലിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടന സാധുത നല്‍കുന്നതോടെ വിവിധ രാഷ്ട്രങ്ങളും വാക്സിന് വേഗത്തില്‍ അനുമതി നല്‍കിയേക്കും. നേരത്തെ ബ്രിട്ടണ് ഫൈസര്‍ വാക്സിന് അനുമതി നല്‍കിയിരുന്നു.
content highlights: WHO Grants “Emergency Validation” To Pfizer Covid Vaccine








