12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെകിന്റെ വാക്സിൻ പരീക്ഷണം നടത്താൻ അനുമതി

Bharat Biotech Allowed To Conduct Vaccine Trials On Children Above 12

12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടർന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്. ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിർമിച്ച കൊവിഡ് വാക്സിനായ കോവാക്സിന്റെ അടിയന്തര നിയന്ത്രിത ഉപയോഗത്തിന് നേരത്തെ ഡിസിജിഐ അനുമതി നൽകിയിരുന്നു.

ഇന്ത്യ തദ്ധേശീയമായി നിർമ്മിച്ച കോവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകിയത് കോവിഷീൽഡിന് നൽകിയതിനേക്കാൾ കൂടുതൽ ഉപാധികളോടെയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കിയിരുന്നു. കൂടാതെ കോവാക്സിൻ ഉപയോഗിക്കുന്നത് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്നും വാക്സിൻ സ്വീകരിക്കുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ പൂർണ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും അദ്ധേഹം വ്യക്തമാക്കിയിട്ടുണ്ട്.

Content highlights; Bharat Biotech Allowed To Conduct Vaccine Trials On Children Above 12