തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസത്തോളമായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ഇന്ന് തുറക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥകള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തന സമയം. 50 ശതമാനം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി രണ്ട് ഷിഫ്റ്റുകളായി ക്ലാസുകള്‍ നടത്താനാണ് തീരുമാനം. പരമാവധി അഞ്ച് മണിക്കൂറായിരിക്കും ക്ലാസുകള്‍. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളജുകളില്‍ ഹാജരായിരുന്നു.
അതേസമയം, പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചതിന് പുറമേ ശനിയാഴ്ച്ചയും പ്രവര്‍ത്തി ദിവസമാക്കിയതില്‍ അധ്യാപകര്‍ക്കിടയില്‍ അസംതൃപ്തി ഉയരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുമായി ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Content Highlight: Colleges, Universities in Kerala set to reopen today