പക്ഷിപനി സാഹചര്യം മുൻനിർത്തി ജാഗ്രതയോടെ നീങ്ങാൻ സർക്കാർ തീരുമാനം. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പത്ത് ദിവസം കൂടി കർശന നിരീക്ഷണം തുടരും. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് നൽകേണ്ട ധനസമാഹരണ തുകയെ കുറിച്ചും മന്ത്രിസഭ യോഗം വിശദമായി ചർച്ച ചെയ്തു.
രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളതിന് 200 രൂപയും ധന സഹായം അനുവദിക്കാനാണ് തീരുമാനം. നശിപ്പിക്കുന്ന ഒരു മുട്ടക്ക് 5 രൂപ വീതവും നൽകും. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിൽ വലിയ അതൃപ്തിയാണ് കർഷകർ അറിയിച്ചിരിക്കുന്നത്. 2016 ലെ അതേ പാക്കേജ് തന്നയാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും അത് തീരെ കുറവാണെന്നുമാണ് കർഷകർ അഭിപ്രായപെട്ടത്.
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈകിട്ട് ഉദ്യോഗസ്ഥർ ഉന്നത തല യോഗം ചേരുന്നതായിരിക്കും. മന്ത്രി കെ രാജു ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.
Content Highlights; bird flu government aid for farmers