തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് സംഘടന സംവിധാനത്തിനകത്താണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോ മറ്റ് തെരഞ്ഞെടുപ്പുകളിലോ ഇതേ വരെ സീറ്റിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് കെപിസിസിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് 20 നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കെപിസിസിക്ക് മുന്നില്‍ പ്രമേയവും അവതരിപ്പിച്ചു. നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ഥിയാക്കരുത്, യുവാക്കള്‍ക്ക് അവസരം വേണം, പതിവായി തോല്‍ക്കുന്നവരെ മാറ്റണം, നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം, ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗത്തിനും അവസരം നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്.
അതേസമയം, സീറ്റ് ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് മുന്നില്‍ യാതൊരു വിധ മാനദണ്ഡങ്ങളും ഇതേവരം വെച്ചിട്ടില്ലെന്നും ഇനിയും അത്തരമൊരു നടപടി സ്വീകരിക്കില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് യൂത്ത് കോണ്‍ഗ്രസ് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും ഡിവൈഎഫ് ഐ ആവസ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും യുവത്വത്തെയായിരുന്നു എല്‍ഡിഎഫ് ഇത്തവണ കളത്തിലിറക്കിയത്. ഇവരുടെ വന്‍ വിജയത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസും രംഗത്തിറങ്ങിയിക്കുന്നത്.
Content Highlight: DYFI against Youth Congress