താജ്മഹലിന് മുന്നിൽ കാവിക്കൊടി വീശി ശിവ സ്തുതിയുമായി ഹിന്ദു ജാഗരൺ മഞ്ച്. സംഭവത്തിൽ നാല് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ജാഗരൺ മഞ്ച് ജില്ല പ്രസിഡൻ്റ് ഗൌരവ് താക്കൂർ, സോനു ബാഗേൽ, വിശേഷ് കുമാർ, റിഷി ലവാനിയ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ഇവർ താജ്മഹലിൽ കാവിക്കൊടി ഉയർത്തിയത്. താജ്മഹൽ നിന്ന സ്ഥലത്ത് ശിവക്ഷേത്രമായിരുന്നുവെന്നും ഇത് ഹിന്ദുക്കൾക്ക് കെെമാറമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ പ്രകടനം.
കാവിക്കൊടി വീശുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നും അത് ഹിന്ദുക്കൾക്ക് കെെമാറണമെന്നുമാണ് ഇവരുടെ വാദം. നേരത്തെ ഒക്ടോബറിലും ജാഗരൺ മഞ്ച് പ്രവർത്തകർ താജ്മഹലിൽ കാവിക്കൊടി പറത്തിയിരുന്നു. 2018ലും 2017ലും സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. താജ്മഹൽ പരിസരത്ത് മതപരമോ മറ്റ് പ്രചാരമോ പ്രവർത്തനങ്ങളോ നടത്താൻ അനുമതി ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്.
content highlights: Four held for waving saffron flags at Taj Mahal complex