മന്ത്രി എ.കെ. ബാലന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതയെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മന്ത്രിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനുവരി ഏഴിന് നടത്താൻ സിശ്ചയിച്ചിരുന്ന സംസ്ഥാന പട്ടികജാതി വികസന ഉപദേശക സമിതി, സംസ്ഥാന പട്ടികവർഗ വികസന ഉപദേശക സമിതി യോഗങ്ങൾ മാറ്റിവെച്ചു.
നേരത്തെ മന്ത്രി ഇ. പി. ജയരാജൻ, വി. എസ്. സുനിൽകുമാർ, തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല എന്നിവർക്കടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം കേരളത്തിൽ 12 പേർക്ക് വകഭേദം സംഭവിച്ച പുതിയ കൊറോണ വെെറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 5615 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
content highlights: minister A. K. Balan tests positive for covid 19