കൊറോണ വെെറസിൻ്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചെെനയിലേക്ക് യാത്ര തിരിച്ച വിദഗ്ധ സംഘത്തിന് അനുമതി നിഷേധിച്ച് ചെെന. അവസാന നിമിഷമാണ് ചെെന അനുമതി നിഷേധിക്കുന്നത്. ചെെനയുടെ നടപടി ഏറെ നിരാശാജനകമാണെന്ന് ഡബ്ല്യ.എച്ച്.ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് വ്യക്തമാക്കി. മാസങ്ങൾ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ പത്തംഗ വിദഗ്ധ സംഘമാണ് വെെറസിൻ്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാൻ ചെെനയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. ഇതിൽ രണ്ടു പേർ നിലവിൽ ചെെനയിലേക്ക് പുറപ്പെട്ടതായും മറ്റുള്ളവർക്ക് അവസാന നിമിഷം യാത്രതിരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചെെനീസ് അധികൃതർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. മുതിർന്ന ചെെനീസ് അധികൃതരുമായി സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടേയും രാജ്യാന്തര സംഘത്തിൻ്റേയും പ്രഥമ ദൌത്യം ഇതാണെന്ന് അവരെ അറിയിക്കുകയും ചെയ്തിരുന്നു. പ്രവേശന അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ചെെന എത്രയും വേഗത്തിൽ പൂർത്തികരിക്കുമെന്ന് ഉറപ്പുണ്ട്. ട്രെഡ്രോസ് പറഞ്ഞു. വിസ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നമാണ് അനുമതി ലഭിക്കാത്തതിന് കാരണമെന്നും വളരെ വേഗത്തിൽ തന്നെ ചെെന പ്രശ്നം പരിഹരിക്കുമെന്നും ലോകാരോഗ്യ സംഘടനാ അടിയന്തര വിഭാഗം ഡയറക്ടർ മെെക്കിൽ റയാൻ അഭിപ്രായപ്പെട്ടു.
content highlights: WHO “Very Disappointed” China Hasn’t Granted Entry To Covid Experts