പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

poor brahmin bride get 3 lakh if she marries a priest

പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. യെദ്യൂരപ്പ സർക്കാർ അധികാരത്തിലേറിയ ശേഷം രൂപീകരിച്ച സ്റ്റേറ്റ് ബ്രാഹ്മിൺ ഡെവലപ്പ്മെന്റ് ബോർഡാണ് ബ്രാഹ്മണ യുവതികൾക്കായി രണ്ട് പദ്ധതികൾ കൊണ്ടു വന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബ്രാഹ്മണ യുവതികൾക്ക് വിവാഹത്തിനായി 25000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതിന് അരുന്ധതി എന്നാണ് പേര്. പൂജാരിയെ വിവാഹം ചെയ്യുന്ന ബ്രാഹ്മണ യുവതികൾക്ക് മൂന്ന് ലക്ഷം രൂപയാണ് ധനസഹായം. മൈത്രേയി എന്നാണ് ഈ പദ്ധതിയുടെ പേര്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ആദ്യ വിവാഹത്തിനും മാത്രമായിരിക്കും ധന സഹായമെന്നും ബോർഡ് ചെയർമാൻ എച്ച്എസ് സച്ചിദാനന്ദ മൂർത്തി വ്യക്തമാക്കി.

അരുന്ധതി പദ്ധതിക്കായി ഇതുവരെ 500 പേരാണ് അർഹനെന്നും മൈത്രേയി പദ്ധിതിക്ക് 25 പേരാണ് അപേക്ഷകരിൽ നിന്ന് അർഹരായിട്ടുള്ളതെന്നും അദ്ധേഹം വ്യക്തമാക്കി. അതേസമയം സാമുദായ പ്രീണനമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വിമർശനമുയർന്നിട്ടുണ്ട്. ഇതിന് മുൻപ് സന്ധ്യാവന്ദന പൂജക്ക് തയാറാകുന്നവർക്ക് പ്രതിമാസം 500 രൂപ നൽകുന്ന പദ്ധതിയും സർക്കാർ കൊണ്ടു വന്നിരുന്നു.

Content Highlights; poor brahmin bride get 3 lakh if she marries a priest