അനധികൃത സ്വത്ത് സമ്പാദനത്തിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ മുൻ കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസെെനെ തിരിച്ചെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് തിരിച്ചെടുക്കാൻ തീരുമാനമായത്. പാർട്ടിയുടെ പ്രാഥമിക അംഗത്വം നൽകിയാണ് തിരിച്ചെടുത്തത്. എത് ഘടകത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്നാണ് സക്കീർ ഹുസെെനെ പാർട്ടി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. എറണാകുളത്തെ മുൻ ലോക്കൽ സെക്രട്ടറി കെ. കെ. ശിവൻ നൽകിയ പരാതിയിൽ സംസ്ഥാന സമിതി അംഗം സി.എം. ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗം കമ്മിറ്റിയാണ് സക്കീർ ഹുസെെന്‍ എതിരായ ആരോപണങ്ങൾ വസ്തുതാപരമാണെന്ന് കണ്ടത്തിയത്. തുടർന്ന് കഴിഞ്ഞ കഴിഞ്ഞ ജൂണിലാണ് പുറത്താക്കുന്നത്. നേരത്തെ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ സക്കീർ ഹുസെെനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും പാർട്ടി കമ്മീഷൻ കുറ്റവിമുക്തനാക്കിയപ്പോൾ സ്ഥാനത്തേക്ക് തിരികെ എത്തിയിരുന്നു.
content highlights: Zakir Hussain, who was expelled from CPM reinstated