ക്യാപ്പിറ്റോള്‍ ആക്രമണം: ഇന്ത്യന്‍ പതാകയുയര്‍ത്തിയ മലയാളിക്കെതിരെ പരാതി

ന്യൂഡല്‍ഹി: യുഎസ് ക്യാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാകയുയര്‍ത്തിയ അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യറിനെതിരെ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് കാട്ടിയാണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാക ഉപയോഗിച്ചതില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു വിന്‍സെന്റിന്റെ നിലപാട്.

പ്രതിഷേധത്തിനിടെ പതാക ഉയര്‍ത്തിയതില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നാണ് വിന്‍സെന്റ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 10 ലക്ഷം പേരാണ് ട്രംപിന് അനുകൂലമായി പ്രക്ഷോഭത്തില്‍ പങ്കെടുത്തതെന്നും എന്നാല്‍ വെറും 50 ഓളം പേര്‍ മാത്രമാണ് പ്രക്ഷോഭത്തില്‍ ഇടപെട്ടതെന്നും വിന്‍സന്റ് പറഞ്ഞു.

അതേസമയം, യുഎസ് കാപ്പിറ്റോളില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാനാണ് നീക്കം. ഇത് സംബന്ധിച്ച പ്രമേയത്തില്‍ സ്പീക്കര്‍ നാന്‍സി പെലോസി അനുമതി നല്‍കി. ക്യാപിറ്റോള്‍ ഹില്‍സിലെ ഏറ്റുമുട്ടലില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്.

Content Highlight: Complaint registered against Vincent Palathinkal on US Capitol Violence