സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വിതരണം 16 മുതൽ

Kerala ready to distribute of covid vaccine

കൊവിഡ് വാക്സിൻ വിതരണത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. 16 മുതലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. മുൻഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ് കേരളം. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ ഉണ്ടാകുക. 12 വാക്സിൻ വിതരണ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടുമായി 11 കേന്ദ്രങ്ങളും വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. ബാക്കി ജില്ലകളിലെല്ലാം 9 വീതം കേന്ദ്രങ്ങളാണ് ഉണ്ടാകുക.

ഇതുവരെ 3,54, 897 പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യമേഖലയിലെ 1,87, 146 പേരും ഉള്‍പ്പെടും. ആദ്യ ദിനം 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുന്നത്. വാക്‌സിന്‍ ശേഖരത്തിനുള്ള ലാര്‍ജ് ഐ.എല്‍.ആര്‍ 20 എണ്ണവും 1800 വാക്‌സിന്‍ കാരിയറുകളും സജ്ജമാക്കി കഴിഞ്ഞു. തിരുവനന്തപുരത്തെത്തിച്ച 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ വിവിധ വിതരണ കേന്ദ്രങ്ങളിലേക്ക് നല്‍കും. അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. രോഗവ്യാപന തോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത് അംഗീകരിക്കപ്പെടുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്

Content Highlights; Kerala ready to distribute of covid vaccine