ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് വാക്സിന് കണ്ടു പിടിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫഡ് വാക്സിന് ഒരു കുപ്പിക്ക് 200 രൂപ വില വരുമെന്ന് റിപ്പോര്‍ട്ട്. വില പുറത്ത് വന്നതോടെ ആവശ്യമായ വാക്സിന് വേണ്ടിയുള്ള ഓര്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തന്നെ നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. എല്ലാ ആഴ്ച്ചകളിലും ദശലക്ഷ കണക്കിന് വാക്സിനുകള്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.
കോവിഷീല്‍ഡ് വാക്സീനുകള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിക്കുമെന്നാണ് വാര്‍ത്തകള്‍. തുടക്കത്തില്‍ 11 ദശലക്ഷം വാക്സീന് ആയിരിക്കും നല്‍കുക. ജനുവരി 16ന് വാക്സീന് പുറത്തിറക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
കൊവിഷീല്‍ഡ് വാക്സിനും കൊവാക്സിനുമാണ് കേന്ദ്രം അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
Content Highlight: Oxford Vaccine Costs ₹ 200 A Vial, Purchase Order Likely Today: Sources