ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ കര്‍ഷകരോട് സുപ്രീംകോടതിയെ സമീപിക്കാമെന്ന് പറഞ്ഞ കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. കര്‍ഷക സമരം സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സിക്യൂട്ടീവിന്റെ കൂഴില്‍ നില്ക്കുന്ന സുപ്രീംകോടതിയെ ഉപയോഗിച്ച് സമരത്തെ നേരിടാനുള്ള ശ്രമമാണ് സുപ്രീംകോടതി നടത്തുന്നതെന്നും രാമചന്ദ്രന് കുറ്റപ്പെടുത്തി. കര്‍ഷക സംഘത്തിന്റെ മാര്‍ച്ച് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും 500 കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നല്കിയ ഹര്‍ജി കള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ എത്തും.
Content Highlight: Ramachandran Pillai against Center on Farm Law