കാര്‍ഷിക നിയമ ഭേദഗതിയെ വിലക്കി സുപ്രീംകോടതി; തല്‍കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തിന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്ന ഭേദഗതിക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി. കേന്ദ്രം നടപ്പാക്കിയ ബില്ലില്‍ അതൃപ്തി അറിയിച്ച് പല സംസ്ഥാനങ്ങളും രംഗത്ത് വന്നത് ചൂണ്ടികാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ബില്ലില്‍ തല്‍കാലം ഭേദഗതി നടപ്പിലാക്കരുതെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രം നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ജനുവരി 15 നായിരുന്നു ഒമ്പതാംവട്ട ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് ഭേദഗതിയില്‍ സ്റ്റേ അനുവദിച്ച് സുപ്രീംകോടതി രംഗത്ത് വന്നത്. ചര്‍ച്ചകള്‍ തുടരാമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചതായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം, പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ബില്ലില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്ന് കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി ചോദിച്ചു. എന്നാല്‍ കാര്‍ഷിക നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത് മുന്‍ സര്‍ക്കാരാണെന്ന് എജി കോടതിയെ അറിയിച്ചു. പഴയ സര്‍ക്കരിനെ ചാരി ഈ സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നായിരുന്നു സുപ്രീംകോടതി മറുപടി.

Content Highlight: SC slams Centre on farm laws, says ‘either you stay it or we will do it’