ലെെഫ് മിഷൻ അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐക്ക് അന്വേഷിക്കാം

HC asks to continue CBI investigation in Wadakkancherry Life Mission Case

വടക്കാഞ്ചേരി ലെെഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി. സർക്കാരും യൂണിടാകും നൽകിയ ഹർജി ഹെെക്കോടതി തള്ളി. സിബിഐ എഫ്ഐആർ റദ്ദ് ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. കേസിൽ കക്ഷിചേരാനുള്ള സർക്കാരിൻ്റെ ഹർജിയും കോടതി തള്ളി. പദ്ധതി ഇടപാടിൽ ലെെഫ്മിഷൻ സിഇഒയ്ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് സിംഗിംൾ ബെഞ്ച് ജഡ്ജി പി. സോമരാജൻ്റെ ഉത്തരവ്. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ലെെഫ് മിഷൻ സിഇഒ യു. വി. ജോസിനെതിരെയുള്ള തുടർ നടപടികൾ ഹെക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. 

വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണ് സിബിഐ കേസെടുത്തിരിക്കുന്നത്. അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സർക്കാരിൻ്റെ വാദം. ലെെഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ പറയുന്നു. കരാർ പ്രകാരം സേവനത്തിനുള്ള തുകയാണ് കെെപ്പറ്റിയതെന്നാണ് യൂണിടാക് പറയുന്നത്. 

content highlights: HC asks to continue CBI investigation in Wadakkancherry Life Mission Case