ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ കേസുകളില്‍ എം സി കമറുദീന് ജാമ്യം

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എം സി കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ച് ഹൊസ്ദുര്‍ഗ് കോടതി. മൂന്ന് കേസുകളില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചതോടെയാണ് കൂടുതല്‍ കേസുകളില്‍ ജാമ്യം തേടി കമറുദീന്‍ കോടതിയെ സമീപിച്ചത്. ഇതോടെ 24 കേസുകളില്‍ കൂടി എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

നൂറിലധികം കേസുകളായിരുന്നു നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ 27 കേസുകളില്‍ മാത്രമാണ് നിലവില്‍ കോടതി ജാമ്യം അനുവദിച്ചത്. അതിനാല്‍ തന്നെ മറ്റ് കേസുകളില്‍ കൂടി ജാമ്യം കിട്ടിയാല്‍ മാത്രമേ എംഎല്‍എയ്ക്ക് ജയില്‍ മോചിതനാകാന്‍ കഴിയൂ.

കമറുദീന്റെ ആരോഗ്യ സ്ഥിതിയും മറ്റ് കേസുകളില്‍ അദ്ദേഹം പ്രതിയല്ല എന്ന കാരണവലും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്.

Content Highlight: M C Kamaruddin MLA got bail in 24 cases