സമരം ചെയ്യുന്ന കർഷകരെ അധിക്ഷേപിച്ച് ബിജെപി എംപി ഹേമമാലിനി രംഗത്ത്. പുതിയ കാർഷിക നിയമത്തെ കുറിച്ച് കർഷകർക്ക് അറിയില്ലെന്നും മറ്റാരുടെയോ നിർദേശ പ്രകാരമാണ് കർഷകർ സമരം ചെയ്യുന്നതെന്നുമായിരുന്നു മോമാമാലിനിയുടെ ആരോപണം. ‘സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ല അവര്‍ക്കെന്താണ് വേണ്ടതെന്ന്. പുതിയ കാര്‍ഷിക നിയമങ്ങളുടെ കുഴപ്പമെന്തെന്നും അവര്‍ക്ക് അറിയില്ല. മറ്റാരോ ആവശ്യപ്പെട്ടിട്ടാണ് അവര്‍ സമരം ചെയ്യുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും’ ഹേമമാലിനി വ്യക്തമാക്കി.
ഇതിന് മുൻപും കർഷക സമരത്തെ അധിക്ഷേപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പണം നൽകിയാണ് കർഷകരെ സമരത്തിന് കൊണ്ടു വന്നതെന്നായിരുന്നു കർണാടകയിൽ നിന്നുള്ള ബിജെപി എംപി മുനിസ്വാമി ആരോപിച്ചത്. പിസ തിന്നുന്ന വ്യാജ കർഷകരാണ് ഡൽഹിയിൽ സമരം ചെയ്യുന്നതെന്നും മുനിസ്വാമി ആക്ഷേപിച്ചിരുന്നു. കൂടാതെ പക്ഷിപ്പനി പരത്താൻ വന്നവരാണ് സമരക്കാരെന്നും അവർ ചിക്കൻ ബിരിയാണ് ആസ്വദിച്ച് തിന്നുകയാണെന്നും രാജസ്ഥാനിലെ ബിജെപി എംഎൽഎ മദൻ ദിലാവർ ആക്ഷേപിച്ചു. അവർ തീവ്രവാദികളും കള്ളന്മാരും തീവ്രവാദികളും കർഷകരുടെ ശത്രുക്കളുമൊക്കെയാകാമെന്നും അവർ രാജ്യത്തെ നശിപ്പിക്കുകയാണെന്നും മദൻ ദിലാവർ ആരോപിച്ചിരുന്നു.
Content Highlights; Agitating farmers don’t even know what they want, says BJP MP Hemamalini