ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഓൺലെെൻ വഴിയായിരിക്കും ഉദ്ഘാടനം. ഒപ്പം വാക്സിൻ രജിസ്ട്രേഷനും മറ്റ് നടപടിക്രമങ്ങൾക്കുമായി രൂപം നൽകിയ കൊവിൻ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. രണ്ട് കൊവിഡ് വാക്സിനുകൾക്കാണ് രാജ്യത്ത് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഭാരത് ബയോടെകിൻ്റെ കോവാക്സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോവിഷീൽഡിനുമാണ് അനുമതി.
മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും രോഗ്യവ്യാപനസാധ്യത ഏറിയ 50 വയസിന് താഴെ പ്രായമുള്ളവർക്കും നൽകും. ഏകദേശം 27 കോടിയോളം വരുമിത്.
രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്സിൻ വിതരണത്തിൻ്റെ തയ്യാറെടുപ്പുകളും പ്രധാനമന്ത്രി വിലയിരുത്തിയതിന് ശേഷമാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിക്കാൻ തീരുമാനിക്കുന്നത്. പൊങ്കൽ, മകര സംക്രാന്തി തുടങ്ങിയ ആഘോഷങ്ങൾ കണക്കിലെടുത്താണ് 2021 ജനുവരി 16 മുതൽ വാക്സിനേഷൻ ആരംഭിക്കാമെന്ന് തീരുമാനിച്ചത്
content highlights: India’s Covid vaccination drive to kick off with virtual launch by PM Modi, roll out of CoWin app on Jan 16