വിവാഹേതര ലെെംഗികബന്ധം സേനാവിഭാഗങ്ങളിൽ കുറ്റകൃത്യമായി നിലനിർത്തണം; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

‘Keep adultery a crime in the armed forces’: SC agrees to examine Centre’s plea

വിവാഹേതര ലെെഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ വിധി സേനാവിഭാഗങ്ങളിൽ ഉള്ളവർക്ക് ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രത്തിൻ്റെ ആവശ്യത്തിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്നവർ സെെനീക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവർത്തിയല്ല ചെയ്യുന്നതെന്നും സുപ്രീം കോടതി വിധി വന്നതിന് ശേഷം ഇത്തരം ബന്ധത്തിൽ ഏർപ്പെടുന്നവർ തങ്ങൾ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

2018ൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ആയതിനാൽ അതിന് വ്യക്തത വരുത്തേണ്ടത് ഭരണഘടനാ ബെഞ്ച് ആണെന്ന് കേന്ദ്ര സർക്കാരിൻ്റെ ഹർജി പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിൻ്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. വിവാഹേതര ലെെംഗികബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ് ഭരണാഘടന വിരുദ്ധമാണെന്ന് 2018ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. 

content highlights: ‘Keep adultery a crime in the armed forces’: SC agrees to examine Centre’s plea