പിസി ജോർജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി. മുന്നണി പുറത്ത് നിന്ന് പിന്തുണക്കുമെന്നും പാല അടക്കമുള്ള അതിരു കടന്ന അവകാശവാദങ്ങൾ വേണ്ടെന്നും ജോസഫ് പറഞ്ഞു. പൂഞ്ഞാർ നഷ്ടപെടാതിരിക്കുവാനാണ് ഇപ്പോൾ പിസി ജോർജ് ശ്രമിക്കേണ്ടതെന്നും അദ്ധേഹം വ്യക്തമാക്കി. കൂടാതെ പിജെ ജോസഫിന്റെ മകൻ അപു ജോൺ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകളെയും അദ്ധേഹം നിഷേധിച്ചു.
നിലവിൽ പാർട്ടി സ്റ്റിയറിംങ് കമ്മിറ്റി അംഗം ആണ് മകൻ. കുറച്ച് കാലം കൂടി പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം മാത്രമേ മത്സരിക്കുന്ന കാര്യം ആലോചിക്കുകയുള്ളു എന്നും അദ്ധേഹം അഭിപ്രായപെട്ടു. മലബാറിൽ അടക്കം സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലെ ഗ്രൂപ്പ് കളി തദ്ധേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ഇസ്ലാമോ ഫോബിയ പടർത്താൻ സിപിഎം മനപൂർവം ശ്രമിക്കുന്നതായും പിജെ ജോസഫ് പറഞ്ഞു.
Content Highlights; p j joseph will not take pc George to the front