‘രണ്ടോ മൂന്നോ ബിസിനസ്സുകാരുടെ മാത്രം പ്രധാനമന്ത്രിയാണോ മോദിജി?’ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ചെന്നൈ: കാര്‍ഷിക നിയമം പിന്‍വലിക്കാത്തതിനാല്‍ അമ്പതാം ദിവസം പിന്നിട്ടിട്ടും കര്‍ഷകര്‍ അതിര്‍ത്തിയില്‍ സമരം തുടരേണ്ടി വരുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി രാജ്യത്തെ ബിസിനസ്സുകാരുടെ മാത്രം പ്രധാനമന്ത്രിയാണോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. രണ്ടോ മൂന്നോ ബിസിനസ്സുകാര്‍ മാത്രമാണോ പ്രധാനമന്ത്രിക്ക് പ്രദാനമെന്നും രാഹുല്‍ ചോദിച്ചു.

കര്‍ഷകര്‍ക്കൊപ്പമാണ് താന്‍ എന്ന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക സമരത്തില്‍ അഭിമാനിക്കുന്നുവെന്നും പഞ്ചാബിലെ യാത്രയില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ചെന്നൈയില്‍ പൊങ്കല്‍ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. മധുരയില്‍ പൊങ്കല്‍ ചടങ്ങുകളുടെ ഭാഗമായ രാഹുല്‍ ഗാന്ധി നാട്ടുകാര്‍ക്കൊപ്പമിരുന്നാണ് ഭക്ഷണം കഴിച്ചത്.

Content Highlight: Rahul Gandhi against PM on Farmers Protest